മൗണ്ട് മാൻഗനൂ: പരിക്കിന്‍റെ പിടിയിലായ കിവീസ് ടീമിലേക്ക് ഇഷ് സോധിയെയും ബ്ലെയർ ടിക്‌നറെയും തിരിച്ചുവിളിച്ചു. ഇരുവരും ഇന്ത്യന്‍ എ ടീമിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന അനൗദ്യോഗിക ടെസ്‌റ്റിനുള്ള ന്യൂസിലന്‍ഡ് ടീമിന്‍റെ ഭാഗമാണ്. ബെന്‍ ലിസ്‌റ്ററും പേസർ ഓക്‌ലാന്‍ഡ് ഏസും പകരക്കാരായി ന്യൂസിലന്‍ഡ് എ ടീമിനൊപ്പം ചേരും.
പരിക്ക്; ഏകദിന പരമ്പരക്കുള്ള കിവീസ് ടീമില്‍ മാറ്റം - odi news
ഇഷ് സോധിയെയും ബ്ലെയർ ടിക്‌നറെയും ഇന്ത്യക്ക് എതിരായ ഏകദിന മത്സരത്തിനുള്ള ടീമിലേക്ക് തിരിച്ചുവിളിച്ചു
നിലവില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഉൾപ്പടെ നാല് പേർ പരിക്കിന്‍റെ പിടിയിലാണ്. വില്യംസണിനെ കൂടാതെ മിച്ചല്‍ സാന്‍റ്നർ, ടിം സൗത്തി, സ്‌കോട്ട് കുഗ്ലെജന്‍ എന്നിവർക്കാണ് പരിക്കേറ്റത്. അതേസമയം പരിക്കേറ്റ കെയിന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. വില്യംസണ്‍ പരിക്കില്‍ നിന്നും മോചിതനായെന്ന് കിവീസ് ബൗളിങ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്‌ച മൗണ്ട് മാൻഗനൂയില്‍ നടക്കും. ഇന്ത്യക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നേരത്തെ ന്യൂസിലന്‍ഡ് നേരത്തെ 2-0ത്തിന് സ്വന്തമാക്കിയിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്‌റ്റുകളും അഞ്ച് ടി20 കളും കളിക്കും. ടെസ്‌റ്റ് പരമ്പരക്ക് ഫെബ്രുവരി 21-ന് വില്ലിങ്ടണില്‍ തുടക്കമാകും. ടി20 പരമ്പര ടീം ഇന്ത്യ നേരത്തെ 5-0ത്തിന് സ്വന്തമാക്കിയിരുന്നു.