മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ഓള്‍ഡ് ട്രാഫോഡില്‍ ഓപ്പണര്‍ ഡോം സിബ്ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 264 റണ്‍സെടുത്തു. നാല് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു സിബ്ലിയുടെ ഇന്നിങ്ങ്സ്. സിബ്ലിയുടെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഓള്‍ഡ് ട്രാഫോഡില്‍ പിറന്നത്.
സിബ്ലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍ - dom sibley news
സെഞ്ച്വറിയോടെ 101 റണ്‍സെടുത്ത ഡോം സിബ്ലിയും 99 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ദിവസം 183 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കി
കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയെന്ന റെക്കോഡും ഇതോടെ സിബ്ലി സ്വന്തമാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 99 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സും 101 റണ്‍സെടുത്ത സിബ്ലിയുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന 183 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
നേരത്തെ 207 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ്ങ് പുനരാരംഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചാസ് രണ്ട് വിക്കറ്റും അല്‍സാരി ജോസഫ് ഒരു വിക്കറ്റും വീഴ്‌ത്തി. ടോസ് നേടിയ സന്ദര്‍ശകര്‍ ബൗളിങ്ങ് തെരഞ്ഞെടുത്തു. നേരത്തെ സതാംപ്റ്റണില്‍ നടന്ന ആദ്യ മത്സരത്തില്‍ വിന്‍ഡീസ് നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ഒമ്പത് വിക്കറ്റെടുത്ത പേസര്‍ ഗബ്രിയേലാണ് വിന്‍ഡീസിന് അനായാസ ജയം നേടിക്കൊടുത്തത്. ഗബ്രിയേലിനെ കളിയിലെ താരമായി തെരഞ്ഞെടുക്കുകയും ചെയ്‌തു.