ന്യൂഡൽഹി: ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യർ ശസ്ത്രക്രിയ്ക്ക് വിധേയനായി. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിനിടെയാണ് 26കാരനായ ശ്രേയസിന്‍റെ ഇടത് തോളിന് ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
'പ്രാർഥനകൾക്ക് നന്ദി'; ശസ്ത്രക്രിയ വിജയകരമെന്ന് ശ്രേയസ്
ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
'പ്രാർഥനകൾക്ക് നന്ദി'; ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ശ്രേയസ്
'ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എത്രയും പെട്ടന്ന് ഞാൻ മടങ്ങിവരും. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി'- ശ്രേയസ് ട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന താരത്തിന്‍റെ പരിക്ക് ടീമിന് തിരിച്ചടിയായിരുന്നു. ശ്രേയസിന്‍റെ അഭാവത്തില്‍ യുവതാരം റിഷഭ് പന്തിനെയാണ് ഡല്‍ഹി ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിച്ചത്. ശ്രേയസിന് കീഴില്‍ കളിക്കാനിറങ്ങിയ ഡല്‍ഹി കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയിരുന്നു.