ഹൈദരാബാദ്:തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ കളിക്കില്ല. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ധവാന് പരിക്കേറ്റത്. ഉടന്‍ തന്നെ ധവാന്‍ ഗ്രൗണ്ടിന് പുറത്തുപോയിരുന്നു. പിന്നീട് ബാറ്റ് ചെയ്യാനും ധവാന്‍ ഇറങ്ങിയിരുന്നില്ല. പകരം കെ എല്‍ രാഹുലാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. കയ്യില്‍ ബാന്‍ഡേജ് ധരിച്ചാണ് ധവാന്‍ ഡ്രസിങ് റൂമിലിരുന്നത്.
പരിക്ക് ഗുരുതരം; ന്യൂസിലാന്‍ഡ് പരമ്പരയ്‌ക്ക് ധവാനില്ല - ബിസിസിഐ
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശിഖര്‍ ധവാന് തോളിന് പരിക്കേറ്റത്.
പരിക്ക് ഗുരുതരം; ന്യൂസിലാന്‍റ് പരമ്പരയ്‌ക്ക് ധവാനില്ല
അഞ്ച് ട്വന്‍റി 20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിലെ ആദ്യ സംഘം ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലേക്ക് തിരിച്ചിരുന്നു. പരമ്പരയില്‍ ധവാന് പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. പരിക്കുമൂലം കഴിഞ്ഞ വര്‍ഷവും ധവാന് നിരവധി മത്സരങ്ങള്‍ നഷ്‌ടമായിരുന്നു.