ലണ്ടന്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ പന്തില്‍ ഉമിനീർ ഉപയോഗിക്കുന്നത് വിലക്കിയത് ബൗളേഴ്‌സിന്‍റെ കഴിവ് വർധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇംഗ്ലീഷ് പേസർ ജോ റൂട്ട്. പിച്ചില്‍ നിന്നും എന്തെങ്കിലും ആനുകൂല്യം നേടിയെടുക്കാന്‍ അവർ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഇതോടെ പന്തെറിയുമ്പോൾ കൂടുതല്‍ കണിശത വരുത്താന്‍ ശ്രമിക്കും. റിവേഴ്‌സ് സ്വിങ്ങ് ഉൾപ്പെടെ ലഭിക്കാന്‍ മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടിവരും. ഇതിനായി ബൗളേഴ്‌സിന് അഞ്ച് ആഴ്‌ചവരെ സമയം നല്‍കണമെന്നും ജോ റൂട്ട് അഭിപ്രായപ്പെട്ടു.
ഉമിനീർ വിലക്ക്; ബൗളേഴ്‌സിന്‍റെ കഴിവ് വർധിപ്പിക്കാന്‍ സഹായിക്കുമെന്ന് ജോ റൂട്ട് - saliva ban news
പന്തില്‍ ഉമിനീർ ഉപയോഗിക്കുന്നത് വിലക്കുന്നതിലൂടെ പിച്ചില്‍ നിന്നും എന്തെങ്കിലും ആനുകൂല്യം നേടിയെടുക്കാന്‍ ബൗളേഴ്‌സ് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ഇംഗ്ലീഷ് പേസർ ജോ റൂട്ട്
ജോ റൂട്ട്
പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാന്‍ ഉമിനീർ ഉപയോഗിക്കുന്നതിന് എതിരെ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി കമ്മിറ്റി ശുപാർശ നല്‍കിയ പശ്ചാത്തലത്തില്‍ നിരവധി ക്രിക്കറ്റ് താരങ്ങളാണ് അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് കമ്മിറ്റി വിദഗ്‌ധാഭിപ്രായം പരിഗണിച്ചാണ് ഉമിനീർ പന്തില്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ശുപാർശ നല്‍കിയിരിക്കുന്നത്.