ന്യൂഡൽഹി: അന്തരിച്ച ക്രിക്കറ്റ് താരം രജീന്ദർ ഗോയലിന് ആദരാഞ്ജലി അർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ. രജീന്ദർ ഗോയൽ ജിയുടെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമായിരുന്ന അദ്ദേഹം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 600 ലധികം വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നു, ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചു.
രജീന്ദർ ഗോയലിന് ആദരാഞ്ജലി അർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ - condoles to Rajinder Goel
77 വയസുകാരനായ രജീന്ദർ ഗോയല്‍ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഇടങ്കയ്യന്‍ സ്‌പിന്നറായ രജീന്ദർ ഗോയൽ തന്‍റെ 27 വർഷത്തെ കരിയറിൽ 750 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ നേടി. 44-ാം വയസ് വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന അദ്ദേഹം പട്യാല, ഡൽഹി, തെക്കൻ പഞ്ചാബ്, ഹരിയാന എന്നിവയെ പ്രതിനിധീകരിച്ചു. 1984-85 സീസണിലാണ് ഗോയൽ അവസാന മത്സരം കളിച്ചത്. എന്നാൽ ഇപ്പോഴും ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരത്തിലെ മുൻനിര വിക്കറ്റ് നേട്ടക്കാരനെന്ന പേര് രജീന്ദർ ഗോയലിന് സ്വന്തം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും, ഗോയലിന് ഒരിക്കലും ഇന്ത്യക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സാധിച്ചില്ല. 2017ല്‍ അദ്ദേഹത്തിന് സികെ നായിഡു ആജീവനാന്ത പുരസ്‌കാരം നൽകി ബിസിസിഐ ആദരിച്ചു. 77 വയസുകാരനായ രജീന്ദർ ഗോയല്‍ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ദിവസമാണ് മരിച്ചത്.