കേരളം

kerala

ETV Bharat / sports

സച്ചിന്‍ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു - sachin covid free news

റായ്‌പൂരില്‍ നടന്ന റോഡ്‌ സേഫ്‌റ്റി സിരീസിന്‍റെ ഭാഗമായ ശേഷം കഴിഞ്ഞ മാസം 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്.

സച്ചിന്‍ കൊവിഡ് മുക്തന്‍ വാര്‍ത്ത  കൊവിഡ് കണക്ക് വാര്‍ത്ത  sachin covid free news  covid taly news
സച്ചിന്‍

By

Published : Apr 8, 2021, 7:03 PM IST

Updated : Apr 8, 2021, 7:11 PM IST

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊവിഡ് മുക്തനായി. ട്വീറ്റിലൂടെയാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി വിട്ട സച്ചിന്‍ വീട്ടില്‍ തിരിച്ചെത്തി ഐസൊലേഷനില്‍ തുടരുകയാണ്. തന്നെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു.

കഴിഞ്ഞ മാസം 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. റായ്‌പൂരില്‍ നടന്ന റോഡ്‌ സേഫ്‌റ്റി സിരീസിന് ശേഷമായിരുന്നു രോഗം സ്ഥിരീകരിച്ചത്. സച്ചിനെ കൂടാതെ റോഡ് സേഫ്‌റ്റി സിരീസിന്‍റെ ഭാഗമായ മുന്‍ ഇന്ത്യന്‍ താരങ്ങളായ ബദരീനാഥിനും യൂസുഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൂടുതല്‍ വായനക്ക്: 'ക്രിക്കറ്റ് ലോകം ആശങ്കയില്‍' സച്ചിന് പിന്നാലെ യൂസുഫ്‌ പത്താനും കൊവിഡ്

Last Updated : Apr 8, 2021, 7:11 PM IST

ABOUT THE AUTHOR

...view details