ചെന്നൈ:വിമർശകരുടെ വായടപ്പിച്ച് ഋഷഭ് പന്ത് ഏകദിന മത്സരത്തില്‍ തിളങ്ങി. ചെന്നൈയില്‍ വെസ്‌റ്റ്ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് ഏകദിന മത്സരത്തിലെ ആദ്യത്തെ അർധ സെഞ്ച്വറി സ്വന്തമാക്കി. 32-ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഋഷഭ് അർധസെഞ്ച്വറി നേടിയത്. അവസാനം വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സുമായി ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. 61 റണ്‍സടുത്ത ഋഷഭും രണ്ട് റണ്‍സെടുത്ത കേദാർ ജാദവുമാണ് ക്രീസില്‍.
ഏകദിനത്തിലെ ആദ്യ അർധസെഞ്ച്വറിയുമായി ഋഷഭ് പന്ത് - Rishab Pant news
ഏകദിന മത്സരങ്ങളിലെ ആദ്യ അർധ സെഞ്ച്വറി നേടി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്. വിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ അവസാനം വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സുമായി ഇന്ത്യ
നേരത്തെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഋഷഭിന് നേരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉയർന്നത്. ഇതിനെല്ലാമുള്ള മറുപടിയായി താരത്തിന്‍റെ ഇന്നിങ്സ്. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെയാണ് ഋഷഭ് അർധ സെഞ്ച്വറി തികച്ചത്. പന്തിനൊപ്പം ശ്രേയസ് അയ്യരും അർധ സെഞ്ച്വറി തികച്ചു. ഇരുവരും ചേർന്ന 114 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 88 പന്തില്‍ 70 റണ്‍സെടുത്ത അയ്യർ ജോസഫിന്‍റെ പന്തില്‍ പൊള്ളാർഡിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്.