മെല്‍ബണ്‍: ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി ചുരുക്കാനുള്ള തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്. മത്സരദിവസം കുറയ്‌ക്കുന്നത് കൂടുതല്‍ മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കാന്‍ കാരണമാകുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. പുതിയ തീരുമാനത്തെ എതിര്‍ക്കുന്നുവെന്നും എന്തിനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും പോണ്ടിങ് ആവശ്യപ്പെട്ടു.
ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കുന്നതിനെതിരെ റിക്കി പോണ്ടിങ് - റിക്കി പോണ്ടിങ് വാര്‍ത്ത
എന്തിനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് റിക്കി പോണ്ടിങ്
ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കുന്നതിനെതിരെ റിക്കി പോണ്ടിങ്
കഴിഞ്ഞ ഏതാനും നാളുകളായി ടെസ്‌റ്റ് മത്സരങ്ങള്‍ കൂടുതലും സമനിലയിലാണ് അവസാനിക്കുന്നത്. ദിവസങ്ങള്‍ കുറയ്‌ക്കുന്നതുവഴി ഫലമില്ലാത്ത മത്സരങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ടെസ്‌റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്ന് നാല് ദിവസമാക്കി കുറയ്‌ക്കാന്‍ ഐസിസി തീരുമാനിച്ചത്. പുതിയ തീരുമാനത്തിനെതിരെ ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.