കേരളം

kerala

ETV Bharat / sports

രഞ്ജി ഫൈനല്‍: ആദ്യ ദിനം സൗരാഷ്ട്രയ്ക്ക് മേല്‍കൈ - വിദർഭ

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വിദർഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റൺസെടുത്തു. ജയദേവ് ഉനദ്ഘട്ടിന് രണ്ട് വിക്കറ്റ്.

സൗരാഷ്ട്ര ക്രിക്കറ്റ് ടീം

By

Published : Feb 4, 2019, 12:54 AM IST

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്കെതിരെ വിദർഭയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിദർഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റൺസെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദർഭ സൗരാഷ്ട്രയുടെ പേസ് ആക്രമണത്തിന് മുമ്പില്‍ തകർന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി നായകൻ ജയദേവ് ഉനദ്ഘട്ട് ഉൾപ്പെടെയുള്ള ബൗളർമാർ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഉനദ്ഘട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചേതൻ സക്കറിയ, പ്രേരക് മങ്കദ്, ധർമേന്ദ്ര സിംഗ് ജഡേജ, കമലേഷ് മക്വാന എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 45 റണ്‍സെടുത്ത വിദർഭയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എ.വി വഡ്കറാണ് ടോപ്‌സ്കോറര്‍. 29 റൺസെടുക്കവേ ഓപ്പണര്‍മാരെ ഇരുവരേയും നഷ്ടമായ വിദര്‍ഭയ്ക്ക് പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. വസീം ജാഫര്‍ 29 റണ്‍സെടുത്ത് പുറത്തായപ്പോള്‍, കാലെ 35 റണ്‍സ്, ഗണേഷ് സതീഷ് 32 റണ്‍സ് എന്നിങ്ങനെ റണ്‍സ് നേടി പുറത്തായി.

നേരത്തെ ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരയിലും ഷെല്‍ഡൻ ജാക്സണിലുമാണ് സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്ത്. അതേസമയം സെമിയില്‍ കേരളത്തെ തകർത്ത വിദർഭയുടെ പ്രതീക്ഷ ഉമേഷ് യാദവിന്‍റെ പേസ് ആക്രമണത്തിലാണ്. വിദർഭയാണ് രഞ്ജി ട്രോഫിയിലെ നിലവിലെ ചാമ്പ്യൻമാർ.

ABOUT THE AUTHOR

...view details