സിഡ്‌നി:ഓപ്പണറാന്‍ വില്‍ പുകോവ്‌സ്‌കി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റില്‍ ജോ ബേണ്‍സ് തനിക്കൊപ്പം ഓപ്പണറാകുമെന്ന സൂചനയും പെയിന്‍ മുന്നോട്ട് വെച്ചു. അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റോടെ പരമ്പരക്ക് തുടക്കമാകും. പരമ്പരക്കായി പുകോവ്‌സ്‌കി ഉള്‍പ്പെടെ അഞ്ച് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടെ ടെസ്റ്റ് ടീമിനെ അടുത്തിടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.
പുകോവ്‌സ്‌കി പുറത്ത്; ബേണ്‍സ് ഓപ്പണറാകുമെന്ന് ടിം പെയിന്‍ - burns again open news
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പരയില്‍ ജോ ബേണ്‍സ് ഓപ്പണറാകുമെന്ന് വ്യക്തമാക്കിയാണ് നായകന്‍ ടിം പെയിന്‍ രംഗത്ത് വന്നിരിക്കുന്നത്
ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്‍റിലെ തകര്‍പ്പന്‍ പ്രകടനം കണക്കിലെടുത്താണ് പ്രതിഭാധനനായ പുകോവ്‌സ്‌കി ഉള്‍പ്പെടെയുള്ള പുതുമുഖങ്ങള്‍ ദേശീയ ടീമില്‍ ഇടം നേടിയത്. ഇതിന് പിന്നാലെ പുകോവ്‌സ്‌കിയെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓപ്പണറാക്കണമെന്ന് ആവശ്യപെട്ട് മുന്‍ നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍, ഇയാന്‍ ചാപ്പല്‍, മിച്ചല്‍ ക്ലാര്‍ക്ക്, തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സും പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറും ഉള്‍പ്പെടെ സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പെയിന്‍റെ പ്രതികരണം. ജോ ബേണ്‍സ് ടീമിന്‍റെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ പെയിന്‍ ഡേവിഡ് വാര്‍ണറും ബേണ്‍സും തമ്മിലുള്ള കൂട്ടുകെട്ട് ടീമിന് ഏറെ ആവശ്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ടീം ഇന്ത്യ സ്വന്തമാക്കിയ ട്രോഫി തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഓസിസ് ടീം ഇറങ്ങുന്നത്.