കഴിഞ്ഞ വര്‍ഷത്തെ മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിന്‍സിന്. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും, സ്‌പിന്നര്‍ നഥാന്‍ ലിയോണിനെയും പിന്തള്ളിയാണ് കമ്മിൻസ് പുരസ്ക്കാരം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തെത്തിയ ലിയോണിനെക്കാൾ ആറ് പോയിന്‍റുകള്‍(156) കൂടുതല്‍ നേടിയാണ് കമ്മിന്‍സ് നേട്ടത്തിലെത്തിയത്. 2018-ൽ 25.61 ശരാശരിയില്‍ 44 വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്‌ത്തിയിരുന്നു. 2014-ൽ മിച്ചല്‍ ജോണ്‍സൺ പുരസ്‌കാരം നേടിയതിനു ശേഷം ആദ്യമായാണ് ഒരു ബൗളർ ഈ നേട്ടം കൈവരിക്കുന്നത്. 2015 മുതല്‍ ഡേവിഡ് വാര്‍ണറിനും, സ്റ്റീവ് സ്‌മിത്തിനുമായിരുന്നു പുരസ്‌കാരം. വാര്‍ണറും സ്‌മിത്തും രണ്ട് തവണ വീതം പുരസ്‌കാരം നേടിയിട്ടുണ്ട്.