കേരളം

kerala

ETV Bharat / sports

ഹിന്ദുവായതിനാല്‍ പാക് ടീമില്‍ വിവേചനമെന്ന് അക്തർ; സത്യമെന്ന് ഡാനിഷ് കനേറിയ - ഷുഹൈബ് അക്തർ

ഡാനിഷ് ഞങ്ങൾക്കൊപ്പം ആഹാരം കഴിക്കുമ്പോഴോ അതേ മേശയില്‍ നിന്ന് ഭക്ഷണം എടുക്കുമ്പോഴോ അന്നത്തെ ക്യാപ്റ്റൻ നെറ്റിചുളിച്ചിരുന്നു. കളിയുടെ ജയത്തിന്‍റെ ക്രെഡിറ്റ് ഡാനിഷിന് നല്‍കാൻ പോലും പാക് താരങ്ങൾ തയ്യാറായിരുന്നില്ലെന്ന് അക്തർ വെളിപ്പെടുത്തി.

pakistani-players-mistreated-refused-to-eat-food-with-danish-kaneria-as-he-was-hindu-shoaib-akhtar
ഹിന്ദുവായതിനാല്‍ പാക് ടീമില്‍ വിവേചനമെന്ന് അക്തർ; സത്യമെന്ന് ഡാനിഷ് കനേറിയ

By

Published : Dec 27, 2019, 10:06 AM IST

ഡല്‍ഹി; ഹിന്ദു ആയതിനാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയയോട് സഹചാരങ്ങൾ മോശമായി പെരുമാറിയിരുന്നതായി മുൻ പാക് താരം ഷുഹൈബ് അക്തർ. ഒരേ മേശയില്‍ നിന്ന് ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീം അംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്നും അക്തർ വെളിപ്പെടുത്തി. 'ഗെയിം ഓൺ ഹെ' എന്ന ക്രിക്കറ്റ് ഷോയിലാണ് മുൻ പാക് പേസ് ബൗളറുടെ വിവാദ വെളിപ്പെടുത്തല്‍. അനില്‍ ദല്‍പതിന് ശേഷം പാക് ക്രിക്കറ്റ് ടീമിലെത്തിയ ഹിന്ദുമത വിശ്വാസിയാണ് ഡാനിഷ് കനേറിയ. അക്തറിന്‍റെ വെളിപ്പെടുത്തല്‍ സത്യമാണെന്നും വിവേചനം കാണിച്ചിരുന്ന താരങ്ങളുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്നും കനേറിയ പ്രതികരിച്ചു. ' അന്ന് അതേകുറിച്ച് പറയാൻ പേടിയായിരുന്നു. ഇപ്പോൾ ഞാൻ അതിന് തയ്യാറാണ്. ഹിന്ദുവായതിനാല്‍ എന്നോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന താരങ്ങളുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് കനേറിയ' പറഞ്ഞു.

' ഡാനിഷ് ഞങ്ങൾക്കൊപ്പം ആഹാരം കഴിക്കുമ്പോഴോ അതേ മേശയില്‍ നിന്ന് ഭക്ഷണം എടുക്കുമ്പോഴോ അന്നത്തെ ക്യാപ്റ്റൻ നെറ്റിചുളിച്ചിരുന്നു. കളിയുടെ ജയത്തിന്‍റെ ക്രെഡിറ്റ് ഡാനിഷിന് നല്‍കാൻ പോലും പാക് താരങ്ങൾ തയ്യാറായിരുന്നില്ല. ക്യാപ്റ്റൻ എന്ന നിലയില്‍ നിങ്ങളുടെ പ്രവൃത്തി നിന്ദ്യമാണെന്ന് താൻ ചൂണ്ടിക്കാട്ടിയിരുന്നതായും അക്തർ' പറഞ്ഞു. അതേസമയം, അക്തറിന്‍റെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ വലിയ ചർച്ചയാകുന്നുണ്ട്. ദേശീയ ക്രിക്കറ്റ് ടീം അംഗമായിരുന്ന ഹിന്ദുക്കൾക്ക് പാകിസ്ഥാനില്‍ മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെങ്കില്‍ പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ എന്താകുമെന്നാണ് ട്വിറ്ററില്‍ അടക്കം പ്രചരിക്കുന്ന കമന്‍റുകൾ. 61 ടെസ്റ്റുകളില്‍ നിന്നായി 261 വിക്കറ്റുകൾ വീഴ്ത്തിയ കനേറിയ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ അഞ്ച് പാക് താരങ്ങളില്‍ ഒരാളാണ്. 2009 ലെ ഒത്തുകളി വിവാദത്തെ തുടർന്നാണ് കനേറിയയുടെ കരിയർ അവസാനിച്ചത്.

ABOUT THE AUTHOR

...view details