സതാംപ്‌റ്റണ്‍:ഇംഗ്ലണ്ടിനെതിരായ റോസ് ബൗള്‍ ടെസ്റ്റില്‍ കരുതി കളിച്ച് പാകിസ്ഥാന്‍. രണ്ടാം ദിനം മഴകാരണം വൈകി ആരംഭിച്ച ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സ് കടന്നു. 45 റണ്‍സെടുത്ത ബാബര്‍ അസമും 12 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍. 29 റണ്‍സാണ് രണ്ടാം ദിനം ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
റോസ്‌ബൗളില്‍ കരുതി കളിച്ച് പാകിസ്ഥാന്‍; 150 കടന്നു - southamton test news
ഇംഗ്ലണ്ടിനെതിരെ രണ്ടാംദിനം റോസ് ബൗളില്‍ മഴ കാരണം വൈകിയാണ് ടെസ്റ്റ് ആരംഭിച്ചത്
അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം പാകിസ്ഥാന്‍ ബാറ്റിങ്ങ് പുനരാരംഭിച്ചത്. അര്‍ദ്ധസെഞ്ച്വറിയോടെ 60 റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയുടെ കരുത്തിലാണ് പാകിസ്ഥാന്‍ ആദ്യദിനം 100 കടന്നത്. ആബിദ് അലിയെ കൂടാതെ 20 റണ്‍സെടുത്ത നായകന്‍ അസര്‍ അലിയും 38 റണ്‍സെടുത്ത ബാബര്‍ അസമുമാണ് രണ്ടക്കം കടന്ന പാക് ബാറ്റ്സ്‌മാന്‍മാര്‍.
മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നേരത്ത ആദ്യ ജയം ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കിയ ശേഷമാണ് ജോ റൂട്ടും കൂട്ടരും പാകിസ്ഥാനെ നേരിടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് നടുവിലാണ് മത്സരം.