ബെ ഓവല്‍:ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഉച്ചക്ക് 12.30 മുതല്‍ മൗണ്ട് മൗന്‍ഗാനുയിയില്‍ നടക്കും. ആദ്യ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളിലും സൂപ്പർ ഓവറിലായിരുന്നു കോലിയും കൂട്ടരും വിജയിച്ചത്. പരമ്പര സ്വന്തമായതിനാല്‍ ടീം ഇന്ത്യക്ക് പരീക്ഷണത്തിന് അവസരമുണ്ട്. നാലാം ടി-20യില്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസണ് ഇന്നും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകേഷ് രാഹുലിന് പകരം റിഷഭ് പന്തും യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും. അതേസമയം പരിക്കേറ്റ് പുറത്തിരിക്കുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ടി- 20 പരമ്പര; സമ്പൂർണ ജയത്തിന് ഇന്ത്യ ഇന്നിറങ്ങും
നാലാം ടി- 20യില്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസണ് ഇന്നും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ
കോലി
നേരത്തെ ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക് കാരണം ടീം ഇന്ത്യക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ വിധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ടീം ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീമും ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കിന് പിഴ ഏറ്റുവാങ്ങുന്നത്.