ഹാമിൾട്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെയും ശിഖർ ധവാന്‍റെയും അഭാവത്തില്‍ യുവതാരങ്ങളായ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്.
കിവീസിനെതിരായ ടി-20 പരമ്പര 5-0ന് സ്വന്തമാക്കിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം പരിക്കേറ്റ നായകൻ കെയ്‌ൻ വില്ല്യംസണിന്‍റെ അഭാവം ന്യൂസിലൻഡിന് തിരിച്ചടിയാണ്. ഫെബ്രുവരി 11ന് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വില്ല്യംസൺ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്.