സതാംപ്‌റ്റണ്‍: പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി പുതുമുഖവും. 26 വയസുള്ള ഒലി റോബിന്‍സണാണ് 14 അംഗ ടീമില്‍ ഇടം നേടിയത്. ബെന്‍ സ്റ്റോക്‌സ് കുടുംബപരമായ കാരണങ്ങളെ തുടര്‍ന്ന് ന്യൂസിലന്‍ഡിലേക്ക് പോയ പശ്ചാത്തലത്തിലാണ് ഒലി റോബിന്‍സണ്‍ ടീമിലെത്തിയത്.
റോസ് ബൗളില്‍ സ്റ്റോക്കില്ല; പകരം ഒലി റോബിന്‍സണ്‍
പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്‍റെ ജം സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് 13 മുതലാണ് രണ്ടാമത്തെ ടെസ്റ്റ് ആരംഭിക്കുന്നത്
ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് റോബിന്‍സണ് വിളി വരുന്നത്. ബോബ് വില്ലി ട്രോഫിയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയതോടെയാണ് റോബിന്‍സണ് ടീമിലേക്ക് വിളിയെത്തിയത്. മത്സരത്തില്‍ ഹാംമ്‌സ് ഫിയറിനെ സസക്‌സ് 94 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
സതാംപ്‌റ്റണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 13 മുതലാണ് മത്സരം. നേരത്തെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ആദ്യ മത്സരത്തില്‍ ജോ റൂട്ടും കൂട്ടരും മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ കളിക്കുക.