കേരളം

kerala

ETV Bharat / sports

ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്‍റി-20 യില്‍ ഇന്ത്യക്ക് തോല്‍വി - തോൽവി

അവസാന മത്സരത്തിലെ ജയത്തോടെ ന്യൂസിലന്‍ഡ് 2-1 ന് പരമ്പര സ്വന്തമാക്കി.

t20

By

Published : Feb 10, 2019, 7:24 PM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. ന്യൂസിലന്‍ഡിന് സെയ്ഫേര്‍ട്ടും മണ്‍റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 7.4 ഓവറില്‍ 80 റണ്‍സ് അടിച്ചെടുത്തു. 40 പന്തില്‍ 72 റണ്‍സായിരുന്നു മണ്‍റോ നേടിയത്. സെയ്ഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ കഴിയുള്ളു. ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാൻ മാത്രമാണ് സാധിച്ചത്. ധവാൻ അഞ്ച് റൺസിന് പുറത്തായപ്പോൾ വിജയ് ശങ്കറുമായി ചേര്‍ന്ന് രോഹിത് ശര്‍മ്മ രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ 43 റണ്‍സടിച്ച ശങ്കറിനെ സാന്‍റ്നര്‍ പുറത്താക്കിയതിന് പിന്നാലെ 12 പന്തില്‍ 28 റണ്‍സടിച്ച ഋഷഭ് പന്തും, 32 പന്തില്‍ 38 നേടിയ രോഹിത് ശർമ്മയും, 11 പന്തില്‍ 21 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയും, പിന്നാലെ രണ്ട് റൺസിന് ധോനിയും പുറത്തായപ്പോൾ ഇന്ത്യ ആറു വിക്കറ്റിന് 145 എന്ന നിലയിലായി. ഏഴാം വിക്കറ്റില്‍ 13 പന്തില്‍ 26 റണ്‍സുമായി ക്രുണാലും, 16 പന്തില്‍ 33 റണ്‍സോടെ ദിനേശ് കാര്‍ത്തിക്കും ഇന്ത്യക്ക് വിജയപ്രതീക്ഷ സമ്മാനിച്ചെങ്കിലും അവസാന ഓവറിൽ ടിം സൗത്തിയുടെ ബൗളിംങ് മികവിൽ ന്യൂസിലന്‍ഡ് നാല് റൺസിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details