ദുബായ്: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ അഞ്ച് മുംബൈ താരങ്ങളുടെ പ്രകടനം നിര്‍ണായകമാകും. ഐപിഎല്ലില്‍ ഇതിനകം നാല് കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഈ സീസണിലും ഏറ്റവും ശക്തമായ ടീമാണ്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. ടീമംഗങ്ങളെല്ലാം അവരവരുടെ റോള്‍ ഭംഗിയായി ചെയ്യുന്നതാണ് മുംബൈയുടെ കരുത്ത്. ഇന്ന് ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹിയെ എതിരിടുമ്പോള്‍ ഇവരുടെ പ്രകടനം നിര്‍ണായകമാകും.
ക്വിന്‍റണ്‍ ഡികോക്ക്
പതിഞ്ഞ തുടക്കമായിരുന്നെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ എന്ന നിലയില്‍ ലോകോത്തര നിലവാരമാണ് ഡികോക്ക് പുറത്തെടുത്തത്. സീസണിലെ മുന്‍നിര റണ്‍വേട്ടക്കാര്‍ക്കൊപ്പം ഈ ദക്ഷിണാഫ്രിക്കന്‍ താരവുമുണ്ട്. ദേശീയ ക്രിക്കറ്റ് ടീമിന്‍റെ നായകന്‍ കൂടിയയാ ഡികോക്ക് സീസണില്‍ ഇതിനകം 15 ഐപിഎല്ലുകളില്‍ നിന്നായി 483 റണ്‍സ് സ്വന്തമാക്കി.
ഇഷാന്‍ കിഷന്‍
ഉയര്‍ന്ന് വരുന്ന ഇന്ത്യന്‍ താരമാണ് ഇഷാന്‍ കിഷന്‍. ടീമിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്രീസില്‍ കളിക്കുന്ന താരം. സീസണില്‍ 29 സിക്‌സുകള്‍ ഈ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ മുംബൈക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ റണ്‍വേട്ടക്കാര്‍ക്കിടയില്‍ ഈഷാനുള്ളത്. 22 വയസുള്ള ഇഷാന്‍ ഇതിനകം 13 മത്സരങ്ങളില്‍ നിന്നായി 483 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.