ന്യൂഡല്‍ഹി: കളിക്കളത്തിനകത്തും പുറത്തും ദേഷ്യപ്പെടുന്ന രാഹുല്‍ ദ്രാവിഡിനെ അധികമാരും കണ്ടിട്ടുണ്ടാവില്ല. ഇക്കാരണത്താല്‍ തന്നെ താരം കട്ടക്കലിപ്പിലായ പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. ഇപ്പോഴിതാ താരം ഒരിക്കൽ എംഎസ് ധോണിയോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്.
'ദ്രാവിഡ് ധോണിയോട് ദേഷ്യപ്പെട്ടിട്ടുണ്ട്'; വെളിപ്പെടുത്തലുമായി സെവാഗ് - ധോണി
2006ല്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ നടന്ന സംഭവമാണ് സെവാഗ് ഓര്‍ത്തെടുത്തത്.
2006ല്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ നടന്ന സംഭവമാണ് സെവാഗ് ഓര്‍ത്തെടുത്തത്. 'രാഹുൽ ദ്രാവിഡിന് ദേഷ്യം വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞങ്ങള്‍ പാകിസ്ഥാനിലായിരുന്നു. ധോണി ടീമിലെ പുതുമുഖവും. പോയിന്‍റില്‍ ക്യാച്ച് നല്‍കി ധോണി വിക്കറ്റ് നഷ്ടമാക്കി. ഇതോടെ ദ്രാവിഡിന് വലിയ ദേഷ്യം വന്നു. ഇങ്ങനെയാണോ കളിക്കുന്നത്?, നീ കളി ഫിനിഷ് ചെയ്യണമായിരുന്നു' എന്നും പറഞ്ഞായിരുന്നു ദ്രാവിഡ് ദേഷ്യപ്പെട്ടതെന്ന് സെവാഗ് പറഞ്ഞു.
'അടുത്ത കളിയില്‍ ധോണി അത്തരത്തില്‍ കൂടുതല്‍ ഷോട്ടുകള്‍ കളിക്കുന്നത് കാണാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ കളിച്ചതെന്ന് ധോണിയോട് ചോദിച്ചപ്പോള്‍ ദ്രാവിഡില്‍ നിന്നും വീണ്ടും വഴക്ക് കേള്‍ക്കാതിരിക്കാന്‍ എന്നായിരുന്നു മറുപടി'യെന്നും സെവാഗ് ഓര്‍ത്തെടുത്തു. അതേസമയം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു. എന്നാല്‍ സംഭവം ഇംഗ്ലീഷിലായിരുന്നതിനാല്‍ അതില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.