കേരളം

kerala

By

Published : Jul 3, 2019, 3:19 PM IST

Updated : Jul 3, 2019, 6:03 PM IST

ETV Bharat / sports

ലോകകപ്പ് ഫൈനലിന് ശേഷം എംഎസ് ധോണി വിരമിക്കും

ലോകകപ്പ് ഫൈനലിന് ശേഷം എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.

ധോണി

ബിർമിങ്ഹാം: ജൂലൈ 14 ന് ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിലെ മൈതാനത്ത് ഇന്ത്യ കപ്പുയർത്തുമ്പോൾ എംഎസ് ധോണിയെന്ന ഇതിഹാസം ഏറെ സന്തോഷിക്കുന്നുണ്ടാകും. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഏകദിന ലോകകപ്പും ഒരു ടി-ട്വന്‍റി ലോകകപ്പും നേടിയാകും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്‍റെ പടിയിറങ്ങുക. ലോകകപ്പ് ഫൈനലിന് ശേഷം എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഇത് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മോശമായ രഹസ്യമാണ്. പക്ഷേ ലോകകപ്പ് ഫൈനല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന മത്സരമായിരിക്കുമെന്നാണ് വെളിപ്പെടുത്തല്‍.

ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയില്‍ ഇന്ത്യയെത്തുമ്പോൾ ഇതിഹാസമായിട്ടാകും ധോണിയെന്ന കളിക്കാരനും മുൻ നായകനും ക്രിക്കറ്റിനോട് വിടപറയുന്നത്. എം‌എസ് ധോണിയെ നിങ്ങൾക്ക് ഒരിക്കലും അറിയില്ല. എന്നാൽ ഈ ലോകകപ്പിന് ശേഷം അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരാൻ സാധ്യതയില്ല. മൂന്ന് ഫോർമാറ്റുകളിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനങ്ങൾ വളരെ പെട്ടെന്നാണ് എടുത്തിട്ടുള്ളത് എന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങൾ ഇപ്പോൾ പ്രവചിക്കാൻ വളരെ പ്രയാസമാണെന്നും ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നിലവിലെ ടീം സെലക്ഷൻ കമ്മിറ്റി ഒക്ടോബർ വരെ തുടരാൻ സാധ്യതയുണ്ട്, അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി വേൾഡ് ടി-ട്വന്‍റി മുൻ നിര്‍ത്തി ടീമില്‍ മാറ്റങ്ങൾ ഉണ്ടായേക്കും.

ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയതോടെ ടീം മാനേജ്‌മെന്‍റോ ബിസിസിഐയോ തന്ത്രപ്രധാനമായ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു ഫിനിഷർ എന്ന നിലിയില്‍ ധോണിയുടെ കഴിവുകൾ മോശം വന്നു എന്നും സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവർ അദ്ദേഹത്തിന്‍റെ സമീപനത്തെ വിമർശിക്കുന്നതിനാലും ധോണി വിരമിക്കേണ്ട സാഹചര്യം ആയെന്ന് ടീം മാനേജ്മെന്‍റിന് നന്നായി അറിയാമെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Last Updated : Jul 3, 2019, 6:03 PM IST

ABOUT THE AUTHOR

...view details