കേരളം

kerala

ETV Bharat / sports

ധോണിയുടെ തന്ത്രങ്ങളും തെറ്റാറുണ്ട് ; കുൽദീപ് യാദവ് - കുൽദീപ് യാദവ്

ധോണിയുടെ തന്ത്രങ്ങള്‍ പലപ്പോഴും തെറ്റാറുണ്ടെന്നാണ് കുല്‍ദീപ് യാദവിന്‍റെ വെളിപ്പെടുത്തല്‍.

ധോണി-കുൽദീപ്

By

Published : May 14, 2019, 1:33 PM IST

ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച തന്ത്രശാലികളില്‍ ഒരാളായായ എം എസ് ധോണിയുടെ തന്ത്രങ്ങളും മൈതാനത്ത് തെറ്റാറുണ്ടെന്ന് ഇന്ത്യയുടെ യുവ സ്പിന്നർ കുൽദീപ് യാദവ്.

ധോണിയുടെ തന്ത്രങ്ങള്‍ പലപ്പോഴും തെറ്റാറുണ്ടെന്നാണ് കുല്‍ദീപ് യാദവിന്‍റെ വെളിപ്പെടുത്തല്‍. പല തവണ ധോണിയുടെ ഉപദേശങ്ങള്‍ പിഴച്ചിട്ടുണ്ടെന്ന് കുല്‍ദീപ് പറഞ്ഞു. എന്നാല്‍ അതേക്കുറിച്ച് ധോണിയോട് അപ്പോള്‍ സംസാരിക്കാൻ കഴിയില്ല. കളിക്കിടെ ബൗളര്‍മാരുമായി സംസാരിക്കുന്ന വ്യക്തിയല്ല ധോണി. ഓരോ പന്തെറിയുന്നതിന് മുമ്പും ക്യാപ്റ്റന്‍ അടുത്തെത്തി ബൗളര്‍മാരുമായി സംസാരിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ധോണി ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്ഥനാണ്. കളിക്കിടെ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല ധോണി. ഓവറുകള്‍ക്കിടയില്‍ നിര്‍ദേശം നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്യാറുള്ളതെന്നും കുല്‍ദീപ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details