ലാഹോര്‍: പാക് ക്രിക്കറ്റ് ഇതിഹാസം വഖാർ യൂനിസിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ്. റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ പന്തിൽ കൃത്രിമം കാട്ടാറുണ്ടായിരുന്നു. തുടക്കകാലത്ത് ന്യൂ ബോളിൽ പന്തെറിയേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അവസാന കാലത്താണ് അദ്ദേഹം ന്യൂ ബോളിൽ പന്തെറിയേണ്ടത് എങ്ങനെയെന്ന് പഠിച്ചതെന്നും അസിഫ് പറഞ്ഞു. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അസിഫിന്‍റെ പരാമര്‍ശങ്ങള്‍.
'റിവേഴ്സ് സ്വിങ്ങിനായി വഖാർ പന്തിൽ കൃത്രിമം കാട്ടാറുണ്ട്': മുഹമ്മദ് ആസിഫ്
'റിവേഴ്‌സ് സ്വിങ്ങിന്‍റെ മാസ്റ്ററായി ആളുകൾക്ക് വഖാറിനെ അറിയാം, പക്ഷേ തികഞ്ഞ റിവേഴ്‌സ് സ്വിങ് എറിയാൻ കഴിയുന്ന ഒരു ബൗളറെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല'.
''റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ യൂനിസ് പന്തിൽ കൃത്രിമം കാട്ടാറുണ്ട്'': മുഹമ്മദ് ആസിഫ്
'റിവേഴ്‌സ് സ്വിങ്ങിന്‍റെ മാസ്റ്ററായി ആളുകൾക്ക് വഖാറിനെ അറിയാം, പക്ഷേ തികഞ്ഞ റിവേഴ്‌സ് സ്വിങ് എറിയാൻ കഴിയുന്ന ഒരു ബൗളറെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 20 വർഷമായി ഈ ആളുകൾ പരിശീലന രംഗത്തുണ്ട്. എന്നാല്‍ അവർ ഒരിക്കലും ഗുണനിലവാരമുള്ള ബൗളർമാരെ സൃഷ്ടിച്ചിട്ടില്ല. കോമ്പിനേഷനുകൾ നിർമ്മിക്കുന്നതിൽ അവര്‍ക്ക് സ്ഥിരതയില്ല. കളിക്കാരുടെ എണ്ണം കൂടുതലുണ്ട്, എന്നാല്‍ നിലവാരമുള്ള ബൗളർമാരില്ലെന്നും അസിഫ് തുറന്നടിച്ചു.