മാഞ്ചസ്റ്റര്‍: ഓള്‍ഡ്ട്രാഫോഡ് ടി 20യില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ 20 റണ്‍സെടുത്തു. ഒമ്പത് റണ്‍സെടുത്ത നായകന്‍ ബാബര്‍ അസമും 11 റണ്‍സെടുത്ത ഫഖര്‍ സമാനുമാണ് ക്രീസില്‍.
മാഞ്ചസ്റ്റര്‍ ടി 20: പാകിസ്ഥാന്‍ ബാറ്റിങ്ങ് ആരംഭിച്ചു
മഴ ഭീഷണിയിലാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള ടി 20 മത്സരം പുരോഗമിക്കുന്നത്.
മാഞ്ചസ്റ്റര്‍ ടി20
മാഞ്ചസ്റ്ററില്‍ മഴ ഭീഷണിയിലാണ് മത്സരം പുരോഗമിക്കുന്നത്. നേരത്തെ സതാംപ്‌റ്റണില്‍ നടന്ന ആദ്യ മത്സരം മഴ കാരണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ടി20 പരമ്പരയുടെ ഭാഗമായി മൂന്ന് മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. ടി 20 പരമ്പരക്ക് മുന്നോടിയായി നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ 1-0ത്തിന്‍റെ പരാജയം വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് പാകിസ്ഥാന്‍ ടി20 മത്സരം കളിക്കുന്നത്. കൊവിഡ് 19ന് ശേഷം പാകിസ്ഥാന്‍റെ ആദ്യ വിദേശ പര്യടനം കൂടിയാണ് ഇത്.