മാഞ്ചസ്റ്റര്‍:കൊവിഡ് 19-നെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലിനെ പരാജയപ്പെടുത്തി. സിറ്റിക്ക് വേണ്ടി റഹീം സ്റ്റെര്‍ലിങ് 45-ാം മിനുട്ടിലും. കെവിന്‍ ഡിബ്രുയ്‌ന 51-ാം മിനുട്ടിലും ഫില്‍ ഫോഡെന്‍ 90 മിനുട്ടിലും ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിരോധ താരം ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ശേഷിക്കുന്ന മത്സരം 10 പേരുമായാണ് ആഴ്‌സണല്‍ പൂര്‍ത്തിയാക്കിയത്.
ഇപിഎല്ലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ ജയം
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി
മാഞ്ചസ്റ്റര്‍ സിറ്റി
നിലവില്‍ 60 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇപിഎല്ലിലെ പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാത്താണ്. ആഴ്‌സണല്‍ 40 പോന്‍റുമായി ഒമ്പതാം സ്ഥാനത്തും. അതേസമയം കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇപിഎല്ലില്‍ ഷെഫീല്‍ഡ് യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും തമ്മിലുള്ള ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 19-ന് നടക്കുന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റി സതാംപ്റ്റണിനെ നേരിടും.