ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ ഡേവിഡ് മലന്‍. ഐസിസി പുതുതായി റാങ്ക് പട്ടിക പ്രസിദ്ധികരിച്ചപ്പോള്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി മലന്‍ ഒന്നാം സ്ഥാനത്താണ്. 877 പോയിന്‍റാണ് മലനുള്ളത്.
ബാബറിനെ മറികടന്ന് മലന്‍ ഒന്നാമത്; ടി20 റാങ്കിങ്ങില്‍ കുതിപ്പ് - dawid malan news
പാകിസ്ഥാന്‍റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഇംഗ്ലീഷ് താരം ഡേവിഡ് മലന്‍ ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാമതായത്.
ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലെ പ്രകടമാണ് മലന് തുണയായത്. 129 റണ്‍സാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി മലന്‍ അടിച്ചുകൂട്ടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത മലാന്‍ ഇംഗ്ലണ്ടിന്‍റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും മൂന്നാം സ്ഥാനത്ത് ഓസിസ് നായകന്‍ ആരോണ്‍ ഫിഞ്ചുമാണ്.
പട്ടികയില്‍ രണ്ട് സ്ഥാനം താഴോട്ട് പോയ ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍ നാലാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം നായകന്‍ വിരട് കോലിയാണ്. നേരത്തെ പത്താമതായിരുന്ന കോലി നിലവില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി.