കൊളംബോ: ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ശ്രീലങ്കന്‍ പര്യടനത്തില്‍ തീരുമാനം ഈ ആഴ്‌ച ആവസാനം ഉണ്ടാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ പര്യടനവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ മെയ് 15 വരെ സമയം അവശ്യപെട്ടതായി എസ്‌എല്‍സി വ്യക്തമാക്കി. അതിന് ശേഷം ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസില്‍വ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിക്കും. അതേസമയം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന ബംഗ്ലാദേശ് ടീമിന്‍റെ ലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് മത്സരം.
ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ലങ്കന്‍ പര്യടനം: തീരുമാനം ഈ ആഴ്‌ച - ശ്രീലങ്ക ക്രിക്കറ്റ്
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ക്രിക്കറ്റ് ടീമുകളുടെ ലങ്കന്‍ പര്യടനവുമായി ബന്ധപ്പെട്ട തീരുമാനം ഈ ആഴ്‌ച അവസാനമുണ്ടാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് സിഇഒ ആഷ്‌ലി ഡിസില്‍വ
ടീം ഇന്ത്യ
നേരത്തെ കൊവിഡ് 19-നെ തുടർന്ന് ഇംഗ്ലണ്ടിന്‍റ ലങ്കന്‍ പര്യടനം ഉപേക്ഷിച്ചിരുന്നു. കൊവിഡ് 19 കാരണം മാർച്ച് 20-ന് ആരംഭിച്ച ലോക്ക്‌ഡൗണിന് ശ്രീലങ്കയില്‍ ഈ ആഴ്‌ചയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ശ്രീലങ്കയില്‍ 875 കൊവിഡ് 19 കേസുകളും ഒമ്പത് മരണങ്ങളും ഇതേവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.