ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗണിനോട് സഹകരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും സഹോദരങ്ങളുമായ ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും. കുടുംബത്തോടൊപ്പം വീടിനുള്ളില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സഹിതം ട്വിറ്ററിലൂടെയാണ് താരങ്ങള്‍ ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.
വീടിനുള്ളില്‍ ക്രിക്കറ്റ് കളിച്ച് പാണ്ഡ്യ സഹോദരന്‍മാര്‍; ലോക്‌ഡൗണ്‍ പാലിക്കാന്‍ അഭ്യര്‍ഥന - ഐപിഎല്‍ വാര്‍ത്തകള്‍
കുടുംബത്തോടൊപ്പം വീടിനുള്ളില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സഹിതം ട്വിറ്ററിലൂടെയാണ് ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.
"എല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരായിരിക്കു. പുറത്തു പോകുന്നത് കഴിയുന്നതും ഒഴിവാക്കുക. ഞങ്ങളെപ്പോലെ വീടിനുള്ളിലും നിങ്ങള്‍ക്കും സന്തോഷം കണ്ടെത്താം. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും ലോക്‌ഡൗണ്‍ പാലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു". - ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ താരങ്ങള്‍ പറയുന്നു. കൊവിഡ് വ്യാപത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകത്തെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15 വരെ നടക്കില്ലെന്ന് ബിസിസിഐയും അറിയിച്ചിരുന്നു.