ടീമിന് ആവശ്യമെങ്കില്‍ ലോകകപ്പില്‍ നാലാം സ്ഥാനത്ത് കളിക്കാൻ തയ്യാറെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീമിലേക്ക്തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ലെന്നും കോഹ്ലി പറഞ്ഞു.
ലോകകപ്പില്‍ നാലാമനായി കളിക്കാൻ തയ്യാറെന്ന് കോഹ്ലി - ലോകകപ്പ്
ഐപിഎല്ലും ലോകകപ്പ് ടീം തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും വിരാട് കോഹ്ലി.
ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലോകകപ്പില്‍ നാലാം സ്ഥാനത്ത് ആര് കളിക്കുമെന്നത്. രണ്ടിലധികം പേരുകൾ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു തീരുമാനം പരിശീലകൻ രവി ശാസ്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാല്‍ താൻ നാലാമനായി ബാറ്റിംഗിനിറങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകൻ വിരാട് കോഹ്ലി. മൂന്നാമനായാലും നാലാമനായാലും തന്‍റെ കളിയില്‍ മാറ്റം വരില്ലെന്നും ഏത് സാഹചര്യത്തിലും തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നും കോഹ്ലി വ്യക്തമാക്കി.
അതേസമയം ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഐപിഎല്ലിന് പങ്കുണ്ടാകില്ലെന്നും കോഹ്ലി വ്യക്തമാക്കി. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ലോകകപ്പ് ടീമിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.