സിഡ്‌നി:ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡില്‍ ടീം ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് വിരാട് കോലി. സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ 66 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോലി.
25 ഓവറുകള്‍ക്ക് ശേഷം ഫീല്‍ഡില്‍ ടീം അംഗങ്ങളുടെ ശരീര ഭാഷ മോശമായിരുന്നു. പല അവസരങ്ങളും കളഞ്ഞ് കുളിച്ചത് കാരണം ആതിഥേയര്‍ക്ക് മുന്‍തൂക്കം ലഭിച്ചു. ആറാമത് ഒരു ബൗളറുടെ കുറവ് ടീമിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഹര്‍ദിക്കിന് ഇതേവരെ പന്തെറിയാന്‍ സാധിക്കാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ട് ടൈം ബൗളേഴ്‌സിനെ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്. സമാന സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ പന്തെറിയാന്‍ താരങ്ങളുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.