മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയില്‍ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. വിരമിക്കലിനെ കുറിച്ച് ധോണി തനിക്ക് സൂചന ഒന്നും നല്‍കിയിട്ടില്ലെന്ന് കോഹ്‌ലി പറഞ്ഞു.
വിരമിക്കലിനെ സംബന്ധിച്ച് ധോണി സൂചനയൊന്നും നല്‍കിയിട്ടില്ല: കോഹ്‌ലി - കോഹ്‌ലി
മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് കോഹ്‌ലി ധോണിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചത്.
ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ ലോകകപ്പില്‍ ധോണിയുടെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിനെ വിമർശിച്ച് നിരവധി മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നു. ലോകമെമ്പാടും ധോണിക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടും വിരാട് കോഹ്‌ലിയും സഹതാരങ്ങളും ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്ന് മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് കോഹ്‌ലി ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ച് പ്രതികരിച്ചത്. ധോണി വിരമിക്കുന്നതോടെ റിഷഭ് പന്ത് ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് സ്ഥാനമേറ്റെടുക്കാൻ ടീമിന് അകത്തും പുറത്തുമായി നില്‍ക്കുന്നത്.