നോട്ടിംഹാം: ലോകകപ്പില്‍ ഇന്ന് ഇന്ത്യ - ന്യൂസിലൻഡ് മത്സരം മഴമൂലം ഉപേക്ഷിക്കാൻ സാധ്യതയേറെയാണ്. എന്നാല്‍ ഇന്ന് മത്സരം നടന്നാല്‍ ഇന്ത്യൻ നായകൻ വിരാട് കോലി കരിയറില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഏകദിനത്തില്‍ അതിവേഗം 11,000 റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.
ലോക റെക്കോഡിന് അരികെ 'കിങ്' കോലി - സച്ചിൻ
57 റൺസ് കൂടി നേടിയാല്‍ ഏകദിനത്തില്‍ അതിവേഗം 11,000 റൺസ് നേടുന്ന ബാറ്റ്സ്മാനാകും വിരാട് കോലി.
ലോക റെക്കോഡിന് അരികെ 'കിംഗ്' കോലി
നിലവില്‍ 221 ഇന്നിംഗ്സുകളില്‍ നിന്ന് 10,943 റൺസ് സ്വന്തമാക്കിയ കോലി കേവലം 57 റൺസ് കൂടി കൂട്ടിച്ചേർത്താല്‍ 11,000 റൺസാകും. ഏകദിനത്തില്‍ 11,000 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ലോകത്തിലെ ഏഴാമത്തെ കളിക്കാരനുമാകും കോലി. സച്ചിൻ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ. നേരത്തെ അതിവേഗം 10,000 റൺസ് എന്ന സച്ചിന്‍റെ റെക്കോഡ് കോലി മറികടന്നിരുന്നു.