ഹൈദരാബാദ്:ട്വന്‍റി-20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരങ്ങളുടെ ക്ലബില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. ട്വന്‍റി-20 മത്സരങ്ങളില്‍ ഇതുവരെ കോലി 12 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. വിന്‍ഡീസിന് എതിരായ ആദ്യ ട്വന്‍റി-20യില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് കോലിക്ക് ഈ നേട്ടം സ്വന്തമാക്കാനായത്. അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയാണ് ഈ നേട്ടത്തില്‍ കോലിക്കൊപ്പമുള്ളത്. 11 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി ഷാഹിദ് അഫ്രീദിയാണ് രണ്ടാം സ്ഥാനത്ത്. കോലി വ്യത്യസ്ഥമായ ശൈലിയിലാണ് തന്‍റെ ഇന്നിങ്സിന്‍റെ ആദ്യപകുതിയില്‍ ഇന്നലെ കളിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധിച്ച് കളിച്ച കോലി രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചു. ആറ് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. കളിക്ക് ശേഷം അദ്ദേഹം ആദ്യ പകുതിയിലെ തന്‍റെ ബാറ്റിങ് ശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മാന്‍ ഓഫ് ദി മാച്ചിലും കേമനായി കോലി - Virat Kohli news
ട്വന്‍റി-20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങളുടെ ക്ലബില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. 12 പുരസ്‌കാരങ്ങളാണ് കോലി സ്വന്തമാക്കിയത്
കോലി
വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ 18.4 ഓവറില്‍ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ച് വക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. നാളെ തിരുവനന്തപുരത്താണ് മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരം. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ.