അഹമ്മദാബാദ്: ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന എംഎസ് ധോണിയുടെ റെക്കോഡിനൊപ്പം വിരാട് കോലിയും. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന് ഇന്ത്യയെ നയിക്കാനിറങ്ങിയതോടെയാണ് കോലി ധോണിയുടെ റെക്കോഡിനൊപ്പമെത്തിയത്.
ധോണിക്കൊപ്പം കോലി; ടെസ്റ്റ് മത്സരങ്ങളില്‍ ഒപ്പത്തിനൊപ്പം - വീരാട് കോലി
കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോഡില്‍ 2019ല്‍ കോലിയെ മറികടന്നിരുന്നു.
ധോണിക്കൊപ്പം കോലി; ടെസ്റ്റ് മത്സരങ്ങളില്‍ ഒപ്പത്തിനൊപ്പം
അറുപത് മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം മത്സരം ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടേയും അറുപതാം മത്സരമാണ്. കഴിഞ്ഞ അന്‍പത്തൊമ്പത് മത്സരങ്ങളില്‍ മുപ്പത്തിനാല് വിജയവും പതിനാല് തോല്‍വിയുമാണ് കോലിയുടെ നേട്ടം.
നാട്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം ധോനിയെ മറികടന്ന് കോലി സ്വന്തമാക്കിയിരുന്നു.
Last Updated : Mar 4, 2021, 5:27 PM IST