ന്യൂഡല്‍ഹി: വടക്കന്‍ കശ്‌മീരിലെ ഹിന്ദ്‌വാരയിലെ രാജ്‌വാർ വനത്തിലെ ഗ്രാമത്തില്‍ ഭികരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച അഞ്ച് സൈനികർക്കും ആദരം അർപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ട്വീറ്റിലൂടെയാണ് അദ്ദേഹം വീരമൃത്യുവരിച്ച സൈനികരെ ആദരിച്ചത്.
വീരമൃത്യു വരിച്ച സൈനികർക്ക് മുന്നില്‍ ശിരസ് നമിച്ച് കോലി - ആദരാഞ്‌ജലി അർപ്പിച്ചു വാർത്ത
കശ്‌മീർ താഴ്‌വരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കേണല്‍ അശുതോഷ് ശർമ, മേജർ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ്, ജമ്മുകശ്‌മീർ പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ ഷക്കീർ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്
സൈനികർക്ക് മുന്നില്‍ ശിരസ് നമിക്കുന്നു കോലി ട്വീറ്റ് ചെയ്‌തു. ഏത് സാഹചര്യത്തിലും സ്വന്തം കർത്തവ്യം മറക്കാത്തവരാണ് യഥാർത്ഥ ഹീറോകൾ. അവരുടെ ജീവത്യാഗം ഒരിക്കലും മറക്കില്ല. സൈനികരുടെ കുടുംബാംഗങ്ങളോട് തന്‍റെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.
കേണല്‍ അശുതോഷ് ശർമ, മേജർ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ്, ജമ്മുകശ്‌മീർ പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ ഷക്കീർ ഖാസി എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ സേന വധിച്ചു. ഇവരില്‍ ഒരാളായ ലഷ്‌കറെ തൊയ്‌ബയുടെ കമാന്‍ഡർ ഹൈദർ സംഘടനയുടെ തലവനും പാകിസ്‌താനിയുമാണ്. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീര മൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.