കൊല്‍ക്കത്ത:ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ്. നേരത്തെ ഒന്നാം ഇന്നിങ്സ് ഇന്ത്യ 347 റണ്‍സിന് ഡിക്ലയർ ചെയ്തിരുന്നു. 241 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യക്ക് ഉള്ളത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് 89 റണ്‍സ് കൂടി വേണം.
ഇന്നിങ്സ് ജയത്തിന് തൊട്ടരികെ ഇന്ത്യ - Bangladeshwith 152 runs News
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 59 റണ്‍സെടുത്ത മുഷ്‌ഫിക്കുര്‍ റഹിമാണ് ക്രീസിലുള്ളത്. പിങ്ക് ബോളില്‍ ആദ്യ ഇന്നിങ്സില്‍ നേരിട്ട തകർച്ചയുടെ തനിയാവർത്തനമാണ് ഇന്നും ഉണ്ടായത്. ഓപ്പണർ ഷാദ്‌മാന്‍ ഇസ്ലാമിനെ റണ്ണെടുക്കുന്നതിന് മുമ്പെ ഇശാന്ത് ശർമ്മ പുറത്താക്കി. 39 റണ്‍സെടുത്ത മഹ്മദുള്ള പരിക്കേറ്റ് പുറത്തവുക കൂടി ചെയ്തതോടെ ബംഗ്ലാദേശിന്‍റെ നില പരുങ്ങലിലായി. ഷാദ്‌മാനെ കൂടാതെ അഞ്ച് റണ്‍സെടുത്ത ഇമ്രുള്‍ കെയ്‌സ്, റണ്‍സ് ഒന്നും നേടാതെ മോനിമുള്‍ ഹഖ്, ആറ് റണ്‍സെടുത്ത മൊഹമ്മദ് മിതുന്‍, 15 റണ്‍സെടുത്ത മെഹ്ദി ഹസന്‍, 11 റണ്‍സെടുത്ത തൈജുള്‍ ഇസ്ലാം എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി ഇശാന്ത് ശർമ്മ നാല് വിക്കറ്റും ഉമേഷ് യാദവ് രണ്ട് വിക്കറ്റും എടുത്തു.
നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 347 റണ്‍സ് നേടിയിരുന്നു. 241 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്. 194 പന്തില്‍ കോലി 136 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 106 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു.