മുംബൈ:കുട്ടികളെ സഹായിക്കാനായി യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എവെയർ ഫൗണ്ടേഷന് പണം സമാഹരിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. 2019 ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റും അനുബന്ധ ഉപകരണങ്ങളും ഉപഹാരങ്ങളും താരം ചാരിറ്റിക്കായി വിട്ടുനല്‍കി. ഇവ ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക ഫൗണ്ടേഷന്‍ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. അദ്ദേഹത്തിന്‍റെ ബ്രാന്‍ഡായ ഗള്ളിയുമായി ചേർന്നാണ് ഈ കാരുണ്യ പ്രവർത്തനം. ഇതിന് മുമ്പും രാഹുല്‍ ഇത്തരം ആവശ്യങ്ങൾക്കായി പണം നല്‍കി മാതൃകയായിരുന്നു. കഴിഞ്ഞ വർഷം അർബുദം ബാധിച്ച കുട്ടിക്കുള്ള ചികിത്സാ സഹായം നല്‍കിയത് രാഹുലായിരുന്നു. ഈ കുഞ്ഞിന് ഇപ്പോൾ രോഗം പൂർണമായും ഭേദമായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം സംഘടനകളെ നിരന്തരം പിന്തുണക്കാനും രാഹുല്‍ മറക്കാറില്ല. സമൂഹത്തിലെ താഴെ കിടയിലുള്ളവർക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കുന്ന ഫൂല്‍ വേഴ്‌സ എന്ന സംഘടനയെ പിന്തുണച്ച് കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്ത് വന്നിരുന്നു.
സാമൂഹിക പ്രവര്‍ത്തനത്തിന് ബാറ്റ് സംഭാവന നല്‍കി കെ.എല്‍ രാഹുല്‍ - ലോകകപ്പ് 2019 വാർത്ത
ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക എവെയർ ഫൗണ്ടേഷന്‍ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. രാഹുലിന്‍റെ ബ്രാന്‍ഡായ ഗള്ളിയുമായി ചേർന്നാണ് സാമൂഹിക പ്രവർത്തനം
രാഹുല്‍
അതേസമയം കഴിഞ്ഞ വർഷം അവസാനത്തോടെ രാഹുല്‍ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിന്‍റെ അവിഭാജ്യ ഘടകമായി മാറി. അതിന് മുമ്പ് കഴിഞ്ഞ വർഷം ആദ്യ പാദത്തില്‍ താരത്തിന്‍റെ കരിയറില്‍ നിരവധി ഉയർച്ച താഴ്‌ച്ചകൾ ഉണ്ടാവുകയും ചെയ്‌തു.