സതാംപ്‌റ്റണ്‍: അയര്‍ലണ്ടിനെതിരായ രണ്ടാമത്തെ ഏകദിനത്തിനുള്ള 14 അംഗ സംഘത്തില്‍ നിന്നും മധ്യനിര ബാറ്റ്‌സ്‌മാൻ ജോ ഡെന്‍ലി പുറത്ത്. പേശിവലിവ് കാരണമാണ് താരം പുറത്ത് പോകുന്നതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റിലൂടെ വ്യക്തമാക്കി. ഡെന്‍ലിക്ക് പകരം ലിയാം ലിവിങ്ങ്‌സ്റ്റണ്‍ ഇംഗ്ലീഷ് ടീമില്‍ ഇടം നേടി. ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ ഏകദിനത്തിന് നാളെ സതാംപ്റ്റണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും.
ജോ ഡെന്‍ലി പുറത്ത്: പകരക്കാരനായി ലിയാം ലിവിങ്ങ്‌സ്റ്റണ്‍ ഇംഗ്ലീഷ് ടീമില്‍ - ഏകദിനം വാര്‍ത്ത
അയല്‍ലണ്ടിനെതിരെ സതാംപ്‌റ്റണില്‍ നടക്കുന്ന രണ്ടാമത്തെ ഏകദിനത്തില്‍ പരിക്കേറ്റ് പുറത്തായ മധ്യനിര ബാറ്റ്‌സ്‌മാൻ ജോ ഡെന്‍ലിക്ക് പകരം ലിയാം ലിവിങ്ങ്‌സ്റ്റണ്‍ ഇംഗ്ലീഷ് ടീമില്‍ ഇടം നേടി.
ജോ ഡെന്‍ലി
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. ഡേവിഡ് വില്ലിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇയാന്‍ മോര്‍ഗന്‍റെയും കൂട്ടരുടെയും ജയം അനായാസമാക്കിയത്. ഡേവിഡ് വില്ലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
കൂടുതല്‍ വായനക്ക്: അഞ്ച് വിക്കറ്റുമായി വില്ലി, ആഞ്ഞടിച്ച് ബില്ലിങ്സ്; അയര്‍ലണ്ടിനെതിരെ ഇംഗ്ലണ്ടിന് ജയം