ഹൈദരാബാദ്: ഐപിഎല്ലില്‍ ടോസ് നേടിയ കിംഗ്സ് ഇലവൻ പഞ്ചാബ് സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.
പഞ്ചാബിനെതിരെ ഹൈദരാബാദ് ബാറ്റ് ചെയ്യുന്നു - ഹൈദരാബാദ്
ഇരുടീമുകൾക്കും അവസാന നാലില്‍ എത്തിച്ചേരാൻ ഇന്നത്തെ ജയം നിർണായകമാണ്
പഞ്ചാബിനെതിരെ ഹൈദരാബാദ് ബാറ്റ് ചെയ്യുന്നു
മൂന്ന് മാറ്റങ്ങളുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിറങ്ങിയത്. അഭിഷേക് ശർമ്മ, അഫ്ഗാൻ താരം മുഹമ്മദ് നബി, സന്ദീപ് ശർമ്മ എന്നിവർ ഹൈദരാബാദ് നിരയില്‍ തിരിച്ചെത്തി. ഡേവിഡ് വാർണറിന്‍റെ ഈ സീസണിലെ അവസാന മത്സരം കൂടിയാണിത്. കിംഗdസ് ഇലവൻ പഞ്ചാബും മൂന്ന് മാറ്റങ്ങളുമായാണ് സൺറൈസേഴ്സിനെ നേരിടുന്നത്. മുജീബ് റഹ്മാൻ, സിമ്രാൻ സിംഗ്, അർഷദീപ് സിംഗ് എന്നിവരാണ് പഞ്ചാബ് ടീമിലെ മാറ്റങ്ങൾ. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സിനെ പഞ്ചാബ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.