മെല്‍ബണ്‍:കൊവിഡ് 19 കാരണം സ്‌തംഭിച്ച ക്രിക്കറ്റ് ലോകം വീണ്ടും സജീവമാകാന്‍ മികച്ച മാർഗം ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സ്‍. ക്ലബ് ഉടമകളുമായി ബന്ധപ്പെട്ടതായും ഈ വർഷം ഐപിഎല്‍ നടക്കുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ട്. ഐപിഎല്‍ പോലുള്ള ടൂർണമെന്‍റുകൾ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയാറെടുപ്പുകൾക്ക് ഗുണം ചെയ്യുമെന്നും കമ്മിന്‍സ് പറഞ്ഞു.
ക്രിക്കറ്റ് ലോകം സജീവമാകാന്‍ ഐപിഎല്‍ ആരംഭിക്കണം: കമ്മിന്‍സ് - ടി20 ലോകകപ്പ് വാർത്ത
ഈ വർഷം ഐപിഎല്‍ നടക്കുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്സ്
കമ്മിന്സ്
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമാണ് 27 വയസുള്ള കമ്മിന്‍സ്. 2020-ലെ ഐപിഎല്‍ താരലേലത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനും അദ്ദേഹമായിരുന്നു. 15.5 കോടി രൂപക്കാണ് കൊല്‍ക്കത്ത കമ്മിന്‍സിനെ സ്വന്തമാക്കിയത്.
കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേർ മരിച്ചു. മഹാമാരി കാരണം ക്രിക്കറ്റ് ഉൾപ്പെടെയുള്ള ലോകവും സ്‌തംഭിച്ചിരിക്കുകയാണ്.