കൊല്‍ക്കട്ട: വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ടീമിന് ആവശ്യമായിരുന്നുവെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ അനില്‍ കുംബ്ലൈ. ഇന്നലെ നടന്ന താരലേലത്തില്‍ മാക്‌സ്‌വെല്ലിനെ 10.75 കോടി ചെലവഴിച്ച് പഞ്ചാബ് സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് കുംബ്ലെ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില. ട്വന്‍റി-20 ലോകകപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മാക്‌സ്‌വെല്ലിന് ഐപിഎല്‍ നല്ല പ്ലാറ്റ് ഫോമാകും. അദ്ദേഹം നല്ലൊരു ബാറ്റ്സ്മാന്‍ എന്നതില്‍ ഉപരി മികച്ച ബോളറും ഫീല്‍ഡറും കൂടിയാണ്. മധ്യനിരയിലെ വിടവ് നികത്താന്‍ അദ്ദേഹത്തിന് ആകുമെന്നും കുംബ്ലൈ പറഞ്ഞു.
വെടിക്കെട്ട് ബാറ്റ്സ്മാന്‍റെ വിടവ് മാക്‌സ്‌വെല്‍ നികത്തും: കുംബ്ലൈ - കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വാർത്ത
ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്ലിനെ 10.75 കോടി ചെലവഴിച്ച് ഐപിഎല്‍ താരലേലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില.
മാക്‌സ്‌വെല്‍
അടുത്തിടെ മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മാക്‌സ്‌വെല്‍ മാറിനിന്നത് വാർത്തയായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ശേഷം ബിഗ് ബ്ലാഷ് ലീഗില്‍ കളിച്ചുവരികയായിരുന്നു താരം. മൂന്ന് കോടി രൂപക്ക് ക്രിസ് ജോർദാനെയും പഞ്ചാബിന്‍റെ കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണർ കെഎല്‍ രാഹുലാകും ഇത്തവണ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നയിക്കുക.