കേരളം

kerala

ETV Bharat / sports

ഐപിഎൽ മത്സരക്രമമായി, ആദ്യ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ആദ്യ രണ്ട് ആഴ്ചത്തെ മത്സരങ്ങൾ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി വന്നതിന് ശേഷമായിരിക്കും ബാക്കി മത്സരക്രമങ്ങൾ പ്രഖ്യാപിക്കുക. മാർച്ച് 23-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഐപിഎൽ

By

Published : Feb 19, 2019, 8:46 PM IST

ഐപിഎല്ലിന്‍റെ ആദ്യഘട്ട മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മാർച്ച് 23-ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും. ആദ്യ രണ്ട് ആഴ്‌ചത്തെ മത്സരങ്ങളാണ് ബിസിസിഐപ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷം ബാക്കിയുള്ള മത്സരങ്ങളുടെ ക്രമം ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എന്തെങ്കിലും സങ്കീര്‍ണതകള്‍ വന്നാല്‍ ആദ്യഘട്ട ഫിക്‌സ്‌ചറുകളിലും മാറ്റങ്ങള്‍ വരുത്തുമെന്ന് ബിസിസിഐ അറിയിച്ചു.

ഐ.പി.എൽ

എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ നാല് വീതം മത്സരങ്ങളും ഈ മത്സരക്രമത്തിൽ കളിക്കും. എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം-എവേ മത്സരങ്ങളാകും കളിക്കുക. ഡല്‍ഹി മൂന്ന് ഹോം മത്സരവും ബംഗ്ലൂര്‍ മൂന്ന് എവേ മത്സരവും കളിക്കും. മാര്‍ച്ച് 23ന് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ പൂരത്തിന് തുടക്കമാവുക. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുക.

ABOUT THE AUTHOR

...view details