ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ചരിത്ര ടെസ്റ്റിനൊരുങ്ങി ഇന്ത്യന്‍ വനിതകള്‍. ജൂണ്‍- ജൂലെെ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഏഴു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് കളിക്കുക. ജൂൺ 16 മുതൽ 19 വരെ ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ടിലാണ് ടെസ്റ്റ് മത്സരം നടക്കുന്നത്.
ഏഴുവര്‍ഷത്തിന് ശേഷം ടെസ്റ്റ് കളിക്കാനൊരുങ്ങി ഇന്ത്യ; ചരിത്ര മത്സരം നടക്കുക ബ്രിസ്റ്റോൾ കൗണ്ടിയില്‍ - ഇംഗ്ലണ്ട്
2014ല്‍ ദക്ഷിണാഫ്രിക്കക്കെതിരായാണ് ഇന്ത്യന്‍ വനികള്‍ അവസാനമായി റെഡ് ബോളില്‍ കളിച്ചത്.
![ഏഴുവര്‍ഷത്തിന് ശേഷം ടെസ്റ്റ് കളിക്കാനൊരുങ്ങി ഇന്ത്യ; ചരിത്ര മത്സരം നടക്കുക ബ്രിസ്റ്റോൾ കൗണ്ടിയില്‍ India vs England Bristol Test match England ഇന്ത്യ വനിത ക്രിക്കറ്റ് ടീം വനിതകള്‍ ഇംഗ്ലണ്ട് ടെസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11389226-thumbnail-3x2-jd.jpg)
ഈ വർഷം ആദ്യം തന്നെ മത്സരം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നെങ്കിലും കൃത്യമായ തീയതിയും വേദിയും ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. അതേസമയം 2014ല്‍ ദക്ഷിണാഫ്രിക്കക്കെതിരായാണ് ഇന്ത്യന്‍ വനികള്‍ അവസാനമായി റെഡ് ബോളില്‍ കളിച്ചത്. 2019ലെ ആഷസിലാണ് ഇംഗ്ലണ്ട് വനിതകളുടെ അവസാന ടെസ്റ്റ് മത്സരം.
“ഇംഗ്ലണ്ട് വനിതാ ടീമിന് തിരക്കേറിയ ഒരു വേനൽക്കാലത്തെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, ഇന്ത്യയെയും ന്യൂസിലാൻഡിനേയും ഹോസ്റ്റുചെയ്യുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്“ പരമ്പരയെക്കുറിച്ച് ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ഹാരിസൺ പറഞ്ഞു.