കേരളം

kerala

ഫിറ്റ്നസ് തെളിയിക്കാന്‍ ഇന്ത്യന്‍ പേസർ ഇശാന്ത് ശർമ്മ

By

Published : Feb 13, 2020, 1:05 PM IST

ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയാല്‍ ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടണ്ണില്‍ നടക്കാനിരിക്കുന്ന ടെസ്‌റ്റ് മത്സരത്തില്‍ ഇശാന്ത് ശർമ്മക്ക് അവസരം ലഭിച്ചേക്കും

ishant sharma news  fitness news  ഇശാന്ത് ശർമ്മ വാർത്ത  ഫിറ്റ്നസ് വാർത്ത
ഇശാന്ത്

ലണ്ടന്‍: പേസർ ഇശാന്ത് ശർമ്മക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ അവസരം ഒരുങ്ങുന്നു. പരിക്കിന്‍റെ പിടിയിലായ താരത്തിന്‍റെ ഫിറ്റ്നസ് പരിശോധന ഈ മാസം 15ന് ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കും. ഫിറ്റ്നസ് പരിശോധനയില്‍ വിജയിച്ചാല്‍ ഇശാന്തിന് ന്യൂസിലന്‍ഡ് ടെസ്‌റ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാന്‍ അവസരം ലഭിച്ചേക്കും. കിവീസിന് എതിരായ ടീം ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് മത്സരം ഫെബ്രുവരി 21-ന് വെല്ലിങ്ടണ്ണില്‍ ആരംഭിക്കും.

ഇശാന്ത് തിരിച്ചെത്തിയാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ടീം ഇന്ത്യക്ക് നേട്ടമാകും. ലോക ടെസ്‌റ്റ് റാങ്കിങ്ങില്‍ കുറച്ചുകാലമായി ഒന്നാമത് നില്‍ക്കുന്ന ഇന്ത്യന്‍ ടെസ്‌റ്റ് ടീമിന്‍റെ പ്രമുഖ ബൗളർമാരില്‍ ഒരാളാണ് ഇശാന്ത് ശർമ്മ. നേരത്തെ കിവീസിന് എതിരെ നടന്ന ഏകദിന പരമ്പര 3-0 ത്തിന് ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബൗളിങ് നിരയുടെ മോശം പ്രകടനം ടീം ഇന്ത്യയുടെ പരാജയത്തിന് ആക്കം കൂട്ടിയിരുന്നു. പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ രണ്ട് ടെസ്റ്റുകൾ കളിക്കും.

നേരത്തെ കഴിഞ്ഞ ജനുവരി 21-ന് നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ വിദർഭക്ക് എതിരെയായിരുന്നു മത്സരം. ഡല്‍ഹിക്ക് വേണ്ടി കളിച്ച താരത്തിന്‍റെ കണങ്കാലിനാണ് പരിക്കേറ്റത്. എംആർഐ സ്‌കാനില്‍ താരത്തിന് ഗ്രേഡ് മൂന്ന് പരിക്കാണെന്ന് കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details