റാഞ്ചി: ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ജെഎസ്‌സിഎ ആന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര നേരത്തെ ഏകപക്ഷീയമായ രണ്ട് വിജയങ്ങളിലൂടെ ഇന്ത്യ നേടിയിരുന്നു.
റാഞ്ചിയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു - റാഞ്ചി ടെസ്റ്റ് വാർത്ത
ഇന്ത്യന്‍ നിരയില്‍ പുതുതായി എത്തിയ ഷഹബാസ് നദീം ഇന്ന് അരങ്ങേറ്റം കുറിക്കും
റാഞ്ചി ടെസ്റ്റ്
ഇന്ത്യന്‍ നിരയില്‍ പുതുതായി എത്തിയ ഷഹബാസ് നദീം ഇന്ന് അരങ്ങേറ്റം കുറിക്കും. അതേസമയം ഇഷാന്ത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഇലവനിലും മാറ്റങ്ങളുണ്ട്. ലുങ്കി എൻജിഡി പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ജോർജ്ജ് ലിൻഡെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും.