മുംബൈ; ഏഷ്യാകപ്പ് ടി-20 മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മത്സരങ്ങൾക്കായി നിഷ്‌പക്ഷ വേദി വേണമെന്നും ഇന്ത്യൻ ടീമിന് പാകിസ്ഥാനില്‍ കളിക്കാൻ സാധിക്കില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് ഇന്ത്യ; ഏഷ്യാകപ്പിന് നിഷ്‌പക്ഷ വേദി വേണം - Asia Cup
ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കുമെങ്കില്‍ അതിനുള്ള വേദി പാകിസ്ഥാനില്‍ ആയിരിക്കില്ലെന്ന നിലപാടാണ് ബിസിസിഐ ആവർത്തിച്ചത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കേണ്ട ടി-20 ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് അറിയിച്ചിരുന്നു.
ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ തയ്യാറാകുമോ എന്നും ബിസിസിഐ പ്രതിനിധി ചോദിച്ചു. ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കുമെങ്കില്‍ അതിനുള്ള വേദി പാകിസ്ഥാനില്‍ ആയിരിക്കില്ലെന്ന നിലപാടാണ് ബിസിസിഐ ആവർത്തിച്ചത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കേണ്ട ടി-20 ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് അറിയിച്ചിരുന്നു.
ഇതേ തുടർന്നാണ് ബിസിസിഐ നിലപാട് ആവർത്തിച്ചത്. 2018ല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോൾ ഇന്ത്യയില്‍ നടക്കേണ്ട ഏഷ്യാകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. അത്തരമൊരു നിഷ്‌പക്ഷ വേദി ഇത്തവണ പാകിസ്ഥാന് തെരഞ്ഞെടുക്കാമെന്നാണ് ബിസിസിഐ നിലപാട്.