ഗുവാഹത്തി:ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തെങ്കിലും ഒരു പന്ത് പോലും എറിയാനായില്ല. ടോസിട്ട ശേഷമാണ് അവിചാരിതമായി മഴ എത്തിയത്. മഴ ഇടക്ക് ശമിച്ചെങ്കിലും ഔട്ട് ഫീല്‍ഡും പിച്ചും കളിക്കാന്‍ യോഗ്യമല്ലെന്ന് അമ്പയർ വിലയിരുത്തി. തുടർന്ന് രാത്രി 9.46-ഓടെ മത്സരം ഉപേക്ഷിച്ചു.
മഴ വില്ലനായി; ട്വന്‍റി-20 മത്സരം ഉപേക്ഷിച്ചു - ആദ്യ ട്വന്‍റി-20 വാർത്ത
ട്വന്‍റി-20 പരമ്പരയില്‍ ഗുവാഹത്തിയില്‍ നടന്ന മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്
ഇതോടെ പരിക്ക് ഭേദമായി അന്തിമ ഇലവനില്‍ ഇടം പിടിച്ച ജസ്‌പ്രീത് ബൂമ്രക്കും ശിഖർ ധവാനും ഗുവാഹത്തിയില്‍ കളിക്കാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, യൂസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവവരെ പുറത്തിരുത്തിയപ്പോള്‍ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമില്‍ ഉൾപ്പെടുത്തി.
കോഹ്‌ലിയുടെയും കൂട്ടരുടെയും ഈ വർഷത്തെ ആദ്യ ട്വന്‍റി-20 മത്സരമാണ് ഞായറാഴ്ച്ച ഉപേക്ഷിക്കേണ്ടിവന്നത്. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ ട്വന്‍റി-20 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഈ വർഷം ഇന്ത്യ കൂടുതല്‍ ട്വന്‍റി-20 മത്സരങ്ങൾ കളിക്കും. ശ്രീലങ്കക്ക് എതിരായ പരമ്പരയിലെ അടുത്ത മത്സരം ഈ മാസം ഏഴിന് ഇന്‍ഡോറില്‍ നടക്കും.