ഇന്ത്യ-ന്യൂസിലന്‍ഡ് വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഹാമില്‍ട്ടണില്‍ നടന്ന പോരാട്ടത്തിൽ രണ്ട് റണ്‍സിനാണ് ഇന്ത്യ തോറ്റത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ സോഫി ഡിവൈന്‍റെയും (72), ക്യാപ്റ്റന്‍ അമി സട്ടെര്‍ത്ത് വൈറ്റിന്‍റെയും (31) ബാറ്റിംഗ് മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 എന്ന മികച്ച സ്കോര്‍ നേടി. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം തന്നെ പ്രിയ പൂനിയയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ സ്മൃതി മന്ദാന മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചുകയറി. ജെമീമ റൊഡ്രീഗസ് മന്ദാനക്ക് ഉറച്ച പിന്തുണയും നല്‍കി. 62 പന്തില്‍ 12 ബൗണ്ടറികളും, ഒരു സിക്സറുമടക്കം മന്ദാന 86 റണ്‍സ് നേടി.