കേരളം

kerala

ETV Bharat / sports

ട്വി ട്വൻടി പരമ്പര ഇന്ത്യയ്ക്ക് - rohit sharma

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ 167 റൺസ് നേടി. മധ്യനിരയില്‍ വിക്കറ്റുകൾ തുടരെ നഷ്ടമായപ്പോൾ അവസാന ഓവറില്‍ ആഞ്ഞടിച്ച ക്രുണാല്‍ പാണ്ഡ്യയാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി.

ട്വി ട്വൻടി പരമ്പര ഇന്ത്യയ്ക്ക്

By

Published : Aug 5, 2019, 9:23 AM IST

ലോഡർഹില്‍: വെസ്റ്റിൻഡീസിന് എതിരായ ടി ട്വൻടി പരമ്പര ഇന്ത്യയ്ക്ക്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിൻഡീസിനെ തോല്‍പ്പിച്ചത് 22 റൺസിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. മഴ കളി മുടക്കിയ മത്സരത്തില്‍ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ 167 റൺസ് നേടി. മധ്യനിരയില്‍ വിക്കറ്റുകൾ തുടരെ നഷ്ടമായപ്പോൾ അവസാന ഓവറില്‍ ആഞ്ഞടിച്ച ക്രുണാല്‍ പാണ്ഡ്യയാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. സ്കോറിങ്ങിന് വേഗം കുറഞ്ഞ വിൻഡീസ് വേണ്ടി റോവ്‌മാൻ പവല്‍ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ക്രുണാല്‍ പാണ്ഡ്യ പവലിനെയും നിക്കോലാസ് പുരാനെയും ഒരോവറില്‍ വീഴ്ത്തിയത് വിൻഡീസിന് തിരിച്ചടിയായി. പിന്നീട് നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റൺസ് എന്ന നിലയില്‍ മഴയെത്തി കളി മുടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ കേമൻ. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

ABOUT THE AUTHOR

...view details