റാഞ്ചി:ഓപ്പണർ രോഹിത് ശർമ്മയുടെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സ് 497 റണ്‍സിന് ഇന്ത്യ ഡിക്ലയർ ചെയ്തു. 225 ബോളിലാണ് രോഹിത് ശർമ്മ 212 റണ്‍സെടുത്തത്. 28 ഫോറും ആറ് സിക്സും ഉൾപെടുന്നതായിരുന്നു ഇന്നിങ്സ്.
റാഞ്ചിയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോർ; 497 റണ്‍സിന് ഡിക്ലയർ ചെയ്തു - രോഹിത് ശർമ്മ വാർത്ത
മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്‌ടപ്പെട്ട് ദക്ഷിണാഫ്രിക്ക
മുൻ ഇന്ത്യൻ താരം സെവാഗിനെ ഓർമ്മിപ്പിച്ച രോഹിത് സിക്സ് അടിച്ചാണ് സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും പൂർത്തിയാക്കിയത്. 212 റൺസ് നേടിയ രോഹിതിനെ റബാദ പുറത്താക്കുകയായിരുന്നു. രോഹിതിനെ കൂടാതെ 192 പന്തില്‍ 115 റണ്‍സെടുത്ത അജങ്ക്യാ രഹാനയും 51 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മികച്ച കളിയാണ് പുറത്തെടുത്തത്. 2016 ന് ശേഷം സ്വന്തം നാട്ടില്‍ രഹാനെ നേടുന്ന സെഞ്ച്വറിയാണ് റാഞ്ചിയില്‍ പിറന്നത്. രഹാനെയുടെ ടെസ്റ്റ് കരയറിലെ പതിനൊന്നാം സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോർ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നർ ജോർജ് ലിന്‍റെ നാല് വിക്കറ്റ് എടുത്തപോൾ കാസിഗോ റബാദാ മൂന്ന് വിക്കറ്റെടുത്തു. ആന്‍റിച്ച് നോർതേജും ഡെയ്ൻ പിയഡും ഓരോ വിക്കറ്റുകൾ വീതവും പിഴുതു. മൂന്ന് വിക്കറ്റിന് 224 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. സെഞ്ച്വറി നേടിയ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വെളിച്ചക്കുറവ് മൂലം ഒന്നാം ദിവസം നേരത്തെ കളി അവസാനിച്ചു. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 224 റണ്‍സെന്ന നിലയിലായിരുന്നു ഒന്നാം ദിനം ഇന്ത്യ. ഏകപക്ഷീയമായ രണ്ട് വിജയങ്ങളിലൂടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു. അവസാനം വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്‌ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ്. ക്വിന്‍റോണ്‍ഡി കോക്കിന്‍റെ വിക്കറ്റാണ് സന്ദർകർക്ക് നഷ്‌ടമായത്.